ലേഡീസ് കോളേജിന്‍റെ മുന്നില്‍ വെച്ച് ഷർട്ട് ധരിക്കാതെ യുവാവിന്റെ പുഷ്അപ്പ്… പിന്നാലെ അറസ്റ്റ്

Advertisement

ലേഡീസ് കോളേജിന്‍റെ മുന്നില്‍ വെച്ച് ഷർട്ട് ധരിക്കാതെ വര്‍ക്കൗട്ട് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. പെണ്‍കുട്ടികൾ പുറം തിരിഞ്ഞ് നില്‍ക്കുന്നതിനിടെ പുഷ് അപ്പ് എടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ രാജസ്ഥാന്‍ പൊലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു.


രാജസ്ഥാനിലെ ഭരത്പൂരിലെ ബയാന പട്ടണത്തിലെ ദേവനാരായൺ വനിതാ കോളേജിലാണ് സംഭവം. സലാബാദ് ഗ്രാമത്തിൽ നിന്നുള്ള സാഹിൽ ഖാൻ എന്ന യുവാവാണ് ഷര്‍ട്ടില്ലാതെ വിദ്യാർത്ഥിനികളുടെ മുന്നിൽ പുഷ് അപ്പ് എടുത്തതെന്നാണ് വിവരം. 

Advertisement