വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ആർഎസ്എസ് മേധാവി

Advertisement

ന്യൂഡെല്‍ഹി. വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിരമിക്കണമെന്നോ താൻ വിരമിക്കണമെന്നോ പറഞ്ഞിട്ടില്ല എന്ന് മോഹൻ ഭാഗ്വത്. സംഘടനാവശ്യപ്പെടുന്ന കാലത്തോളം സ്ഥാനത്ത് തുടരുമെന്ന് മറുപടി.ബിജെപിയുമായി തർക്കമില്ലെന്നും RSS. വിവാദ ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ചു.

75 ആം വയസ്സിലെ പദവികളിൽ നിന്നുള്ള വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 75 വയസ്സ് തികയുമ്പോൾ താൻ വിരമിക്കും എന്നോ മറ്റാരെങ്കിലും വിരമിക്കണമെന്നോ പറഞ്ഞിട്ടില്ലെന്ന് ആർഎസ്എസ് മേധാവി.

സംഘടനാവശ്യപ്പെട്ടാൽ 80 വയസ്സ് കഴിഞ്ഞാലും ആർഎസ്എസിനെ നയിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ജനസംഖ്യ സന്തുലനത്തിന് ഒരു കുടുംബത്തിൽ മൂന്ന് കുട്ടികൾ വേണം.ജനസംഖ്യാ വ്യതിയാനത്തിന്റെ കാരണങ്ങളിലൊന്ന് മതപരിവർത്തനമെന്നും മോഹൻ ഭാഗവത്.

സുതാര്യതയുടെ പേരിൽ വിവാദ ഭരണഘടന ഭേദഗതി ബില്ലിനെ ആർഎസ്എസ് മേധാവി പിന്തുണയിക്കുകയാണ്.കേന്ദ്രസർക്കാർ-ആർഎസ്എസ് അസ്വാരസ്യങ്ങളിൽ തർക്കങ്ങൾ ഒന്നുമില്ല എന്നായിരുന്നു മറുപടി.എല്ലാ സർക്കാരുമായി എല്ലാകാലത്തും നല്ല ബന്ധമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു..

Advertisement