ജമ്മു. കാശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിൽ മരണം 30. നിരവധി പേർക്ക് പരിക്കേറ്റു. മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പഞ്ചാബിലും
ഹിമാചലിലും മഴക്കെടുതി രൂക്ഷം. പഞ്ചാബിൽ കുടുങ്ങിക്കിടന്ന 25 പേരെ സുരക്ഷിതങ്ങളിലേക്ക് മാറ്റി. മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴക്കെടുതിയിലാണ് ഉത്തരേന്ത്യ.
ജമ്മു കാശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിൽ 30 പേർ മരിച്ചു നിരവധിപേർക്ക് പരിക്കേറ്റു.
മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കുകയാണ്. ശക്തമായ മഴയിൽ ജമ്മുവിലെ താവി പാലത്തിന് സമീപമുള്ള റോഡ് ഒലിച്ചുപോയി നിരവധി വീടുകളും പാലങ്ങളും തകർന്നു.
പഞ്ചാബിൽ ഫിറോസ്പൂർ കപൂർത്തല ജില്ലകളിൽ ആണ്
മഴക്കെടുതി രൂക്ഷമായത്. പഞ്ചാബിലെ മധോപൂരിൽ കുടുങ്ങിക്കിടന്ന 22 സിആർപിഎഫ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്നവരെ സുരക്ഷിതങ്ങളിലേക്ക് മാറ്റിയതിനു തൊട്ടു പിന്നാലെ കെട്ടിടം നിലം പതിച്ചു.
ശക്തമായ മഴയിൽ ഹിമാചലിലെ ബിയാത്മതി കരകവിഞ്ഞൊഴുകി. മണാലിയിലും കുളിരും നിരവധി റോഡുകൾ ഒലിച്ചുപോയി. വീടുകളും ഹോട്ടലുകളും തകർന്നു.






































