ചെന്നൈ.മിശ്രവിവാഹങ്ങൾക്കും പ്രണയവിവാഹങ്ങൾക്കുമായി പാർട്ടിഓഫീസ് തുറന്നുനൽകുമെന്ന് തമിഴ്നാട് സിപിഎം
സംസ്ഥാന സെക്രട്ടറി പി ഷൺമുഖം. ദുരഭിമാനക്കൊലകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സിപിഎം തീരുമാനം. ഇത്തരം വിവാഹങ്ങൾക്കായി സർക്കാർ പ്രത്യേക ഇടമൊരുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു
തമിഴ്നാട്ടിൽ പ്രണയവിവാഹങ്ങളുടെയും മിശ്രവിവാഹങ്ങളുടെയും പിന്നാലെ ദുരഭിമാനക്കൊലകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ തീരുമാനം.
തിരുനൽവേലി ജില്ലയിൽ മാത്രമായി 240 ദുരഭിമാനക്കൊലകൾ കഴിഞ്ഞ വർഷമുണ്ടായി. രാഷ്ട്രീയ നേതാക്കളും പൊലീസും മൌനാനുവാദം നൽകി കൂട്ടുനിന്ന നിരവധി കൊലപാതകങ്ങളും ഇക്കൂട്ടിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിപിഎം സെക്രട്ടറിയുടെ വാക്കുകൾ.
മിശ്രവിവാഹത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊല തടയുന്നതിന് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമനിർമാണം നടത്തണെന്ന് പി ഷൺമുഖം ആവർത്തിച്ചു. നേത്തേ തിരുനൽവേലിയിൽ മിശ്രവിവാഹത്തിന് സഹായം നൽകിയതിന്റെ പേരിൽ സിപിഎം ഓഫീസ് ഒരുകൂട്ടമാളുകൾ അടിച്ചുനശിപ്പിച്ചിരുന്നു
Home News Breaking News മിശ്രവിവാഹങ്ങൾക്കും പ്രണയവിവാഹങ്ങൾക്കുമായി പാർട്ടിഓഫീസ് തുറന്നുനൽകി സി പി എം






































