നിയമസഭയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

Advertisement

ബംഗളുരു. നിയമസഭയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആർ എസ് എസിനെ പ്രകീർത്തിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും എല്ലാപാർട്ടികളെക്കുറിച്ചും അറിയാമെന്ന് തെളിയിക്കുകയായിരുന്നുവെന്നും ഡികെ ശിവകുമാർ പറഞ്ഞു. ജനിച്ചത് മുതൽ താൻ കോൺഗ്രസുകാരനാണ്. മരിക്കുമ്പോഴും കോൺഗ്രസുകാരനായിരിക്കും. ഗാന്ധികുടുംബം തനിക്ക് ദൈവത്തിന് സമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കോൺഗ്രസ് എംഎൽഎമാർ അടക്കം വിമർശനം തുടരുന്നതിനിടെയാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം

Advertisement