ന്യൂഡെല്‍ഹി. ജമ്മുകശ്മീരിലും ഹിമാചലിലുമാണ് കൂടുതൽ നാശം. ഡോഡോ ജില്ലയിൽ മിന്നൽ പ്രളയത്തിൽ നിരവധി സ്ഥലങ്ങൾ വെള്ളത്തനിടിയിലായി. സൈന്യത്തിൻറെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
ഡോഡോയിൽ വീട് തകർന്നും ഒഴുക്കിൽപ്പെട്ടും നാലുപേർ മരിച്ചു. ദോഡയെയും കിഷ്ത്വാറിനെയും ബന്ധിപ്പിക്കുന്ന NH-244 ലെ ഗതാഗതം നിർത്തിവച്ചു.
ഗാഡിഗഡിലും, ഗാന്ധി നഗറിലും വീടുകളിൽ വെള്ളംകയറി. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റു. തീർത്ഥാടനം നിർത്തിവച്ചു. ശക്തമായ മഴയിൽ താവി, രവി നദികൾ കരകവിഞ്ഞു.
നദീതീരങ്ങളിൽ നിന്ന് മാറി നിൽക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം നിർദേശം നൽകി.
രവി നദി കരകവിഞ്ഞതിനെ തുടർന്ന് കത്വയിൽ സിആർപിഎഫ് ക്യാമ്പ് തകർന്നു. ഹിമാചലിലും സ്ഥിതി രൂക്ഷമാണ്.
ബീയാസ് നദിയിലെ ശക്തമായ ഒഴുക്കിൽ മണാലിയിൽ ബഹുനില ഹോട്ടലും കടകളും തകർന്നു.
ചണ്ഡിഗഡ് മണാലി ദേശീയ പാതയുടെ ഭാഗം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി.
കുളുവിൽ 130 റോഡുകൾ അടച്ചു.
8 ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചു. വിദ്യാലയങ്ങൾക്ക്
അവധി നൽകിയിട്ടുണ്ട്. അരുണാചലിൽ മണ്ണിടിച്ചിലിനെ ദിറാങ് തവാങ് ദേശീയപാതയിൽ
ഗതാഗതം തടസ്സപ്പെട്ടു.
പഞ്ചാബിലും ഹരിയാനയിലും റെഡ് അലേർട്ട് തുടരുകയാണ്.





































