യുവതിയുടെ വയറ്റില്‍ നിന്നും 14.5 കിലോ ഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Advertisement

മുപ്പതുകാരിയായ ഇന്ത്യന്‍ യുവതിയുടെ വയറ്റില്‍ നിന്നും 14.5 കിലോ ഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ദുബൈയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ യുവതിയുടെ ഭാരം 75 കിലോയില്‍ നിന്ന് 60 ആയി കുറഞ്ഞു. യുവതി വണ്ണം കുറയ്ക്കാനായി വിവിധ തരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു വരിക ആയിരുന്നു. അതിനിടെയാണ് യുവതിയുടെ വയര്‍ ദിവസേന വലുതായി വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ യുവതി ഇത് കാര്യമാക്കിയില്ല. 2022 ല്‍ ഇവര്‍ നടത്തിയ സ്‌കാനിങ്ങില്‍ വയറില്‍ എന്തോ വളരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.

എന്നാല്‍ അത് എന്തെങ്കിലും തരത്തിലുള്ള സ്‌കാനിങ്ങിലെ പിഴവാണ് എന്ന് കരുതി അവര്‍ തുടര്‍ പരിശോധന നടത്തിയില്ല. ഒടുവില്‍ ശ്വാസ തടസ്സമടക്കുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് ഇവര്‍ ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്താന്‍ തീരുമാനിച്ചു. ആദ്യം നടത്തിയ സ്‌കാനിങ്ങില്‍ 37 സെന്റി മീറ്റര്‍ വലിപ്പമുള്ള വയര്‍ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള മുഴ കണ്ടെത്തി. വിശദമായി പരിശോധിക്കാനായി എംആര്‍ ഐ സ്‌കാനിങ് നടത്തി. അതിലൂടെ ഇതൊരു പാരാഓവറിയന്‍ ട്യൂമര്‍ (paraovarian tumour) ആണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പക്ഷെ, ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ വലിയ ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നു. മുഴ വയറ്റിനുള്ളില്‍ വെച്ചു പൊട്ടിയാല്‍ അതുനുള്ളില്‍ കാന്‍സര്‍ ഉണ്ടെങ്കില്‍ വയറ്റില്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അത് കൊണ്ട് ശാസ്ത്രക്രിയക്കായി പ്രത്യേക മുന്‍കരുതലുകള്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ മുഴ മറ്റൊരു അവയവത്തോടും ചേര്‍ന്ന് ആയിരുന്നില്ല ഉണ്ടായിരുന്നത്. അതിനാല്‍ ശസ്ത്രക്രിയ കൂടുതല്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisement