പട്ന. വോട്ട് കൊള്ളയ്ക്കും ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ നാളെ പ്രിയങ്ക ഗാന്ധിയും അണിചേരും. സുപോളിലെ പൊതു പരിപാടിയിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. തെരഞ്ഞടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം
അവധേഷ് കുമാർ ആരോപിച്ചു.
വോട്ട് ചോരി മുദ്രാവാക്യം ഉയർത്തി ബിഹാറിലെ വിവിധ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന വോട്ടർ അധികാർ യാത്ര നാളെ
സുപോളിൽ നിന്ന് ആരംഭിക്കും. രാവിലെ എട്ടു മണിയോടെ ആരംഭിക്കുന്ന യാത്രയിൽ രാഹുൽഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. ബീഹാറിലെ വിവാഹിതരായ സ്ത്രീകളുടെ ആഘോഷമായ ഹർത്താലിക തീജിനോടനുബന്ധിച്ചാണ് പ്രിയങ്കയുടെ സന്ദർശനം. വോട്ടർ അധികാർ യാത്രയ്ക്ക് വൻജന പങ്കാളിത്തം മാണ് ലഭിക്കുന്നത് എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം അവധേഷ് കുമാർ . ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയത് നാളെ ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും നടപ്പിലാക്കും
ഈ മാസം 27 മുതൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ അണി നിരക്കും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഖിലേഷ് യാദവ് ഹേമന്ത് സോറൻ , രേവന്ത് റെഡി, സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകും. സെപ്റ്റംബർ ഒന്നിന് മഹാറാലിയോടെ വോട്ടർ അധികാര യാത്ര അവസാനിക്കും.


































