ന്യൂഡെല്‍ഹി. ഭരണഘടന ഭേദഗതി ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജയിൽ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതി ആകുന്ന പ്രവണതയുണ്ടെന്നും ഇത് അവസാനിപ്പിക്കാനാണ് ബില്ലെന്നും അമിത് ഷാ. ബില്ലിലെ പിന്തുണയ്ക്കുന്നവർ പ്രതിപക്ഷ പാർട്ടികളിൽ ഉണ്ടെന്നും വാദം. മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ വീട്ടുതടങ്കലിൽ അല്ലെന്നും അമിത് ഷാ പ്രതികരിച്ചു.
30 ദിവസം ജയിലിൽ ആയാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കുന്ന ഭരണഘടന ഭേദഗതി ബില്ലിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം. ജയിലിൽ നിന്ന് പലരും സർക്കാരുകൾ ഉണ്ടാക്കുന്നു. ഹോം സെക്രട്ടറിമാർക്കും ക്യാബിനറ്റ് സെക്രട്ടറിമാർക്കും ജയിലിൽ നിന്ന് ഉത്തരവ് സ്വീകരിക്കേണ്ട അവസ്ഥയാണെന്നും അമിത് ഷാ.
പ്രതിപക്ഷം നിസ്സഹരിച്ചത് കൊണ്ട് സർക്കാരിന്റെ പ്രവർത്തനം നിലയ്ക്കില്ല എന്നും അമിത് ഷായുടെ മറുപടി. ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻകറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലും അമിത് ഷാ പ്രതികരിച്ചു. രാജി ആരോഗ്യപ്രശ്നം മൂലം. അതിന് വിവാദമാക്കാൻ ശ്രമിക്കരുതെന്നും അമിത് ഷാ.
സൽവ ജുഡം കേസിലെ വിധി മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിന് തിരിച്ചടിയായി എന്ന് ആരോപിച്ച് ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സുദർശൻ റെഡിയെയും വിമർശിച്ചു..





































