മധുരയിൽ നടന്ന തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളന പ്രസംഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അധ്യക്ഷനായ നടൻ വിജയ് ‘സ്റ്റാലിൻ അങ്കിൾ’ എന്ന് വിളിച്ച് പരിഹസിച്ചത്തിനെതിരെ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ. വിജയിയെ വിമർശിക്കുന്ന പോസ്റ്ററുകളുമായാണ് ഡിഎംകെ പ്രവർത്തകർ രംഗത്തെത്തിയത്. “വാട്ട് അങ്കിൾ. ഇറ്റ്സ് വെറി റോങ് അങ്കിൾ എന്നാണ് വിജയ് പറഞ്ഞത്. അതിന് മറുപടിയായാണ് ഡിഎംകെ പ്രവർത്തകർ മധുരയിൽ പോസ്റ്ററുകളുമായി എത്തിയത്. What bro over bro എന്നാണ് പോസ്റ്ററിൽ കുറിച്ചത്. സൈബർ ലോകത്ത് പോസ്റ്റർ ഏറെ ചർച്ച ആയിരിക്കുകയാണ്.
































