അക്രമകാരികളല്ലാത്തതും, പേ വിഷബാധ ഇല്ലാത്തതുമായ തെരുവ് നായ്ക്കളെ വന്ധീകരിച്ച ശേഷംതുറന്ന് വിടണം

Advertisement

ന്യൂഡെല്‍ഹി. തെരുവുനായ പ്രശ്നത്തിൽ ദേശീയതലത്തിൽ നയം രൂപീകരിക്കുമെന്ന് സുപ്രീംകോടതി.
ഇതിൻറെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളേയും, കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേസിൽ
കക്ഷി ചേർത്തു. സമാനമായ കേസുകൾ ഹൈക്കോടതികളിൽ നിന്ന്
സുപ്രീം കോടതിയിലേക്ക് മാറ്റാനും നിർദ്ദേശിച്ചു .
ഡൽഹിയിലെ തെരുവുനായ ശല്യത്തിൽ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പരിഷ്കരിച്ചായിരുന്നു
കോടതി നടപടി.
ജസ്റ്റിസ് വിക്രം നാഥ്, ജ.സന്ദീപ് മേഹ്ത, എൻ വി അഞ്ചാരി എന്നിവരടങ്ങിയ മൂന്നംഗ് ബെഞ്ചിൻറേതാണ് നിർണായക ഉത്തരവ്.
ഡൽഹിയിലെ തെരുവ് നായ്ക്കളെ എട്ടാഴ്ചക്കുള്ളിൽ പിടികൂടി കൂട്ടിലടയ്ക്കണമെന്ന രണ്ടംഗ ബെഞ്ചിൻറെ ഉത്തരവ് തിരുത്തിയ
കോടതി വിഷയം ദേശീയ തലത്തിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഇതിൻറെ ഭാഗമായാണ് സമാനമായ ഹർജികൾ
ഹൈക്കോടതികളിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റാൻ നിർദേശിച്ചത്. ഏകീകൃത നയം രൂപീകരിക്കുന്നതിനായി
എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കക്ഷി ചേർത്തു. എട്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശം.
പുതിയ ഉത്തരവ് പ്രകാരം ഡൽഹിയിൽ
അക്രമകാരികളല്ലാത്തതും, പേ വിഷബാധ ഇല്ലാത്തതുമായ തെരുവ് നായ്ക്കളെ വന്ധീകരിച്ച ശേഷം
തുറന്ന് വിടണം. പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ അനുവദിക്കരുത്.
ഇതിന് പ്രത്യേക കേന്ദ്രങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണം.
മൃഗസ്നേഹികൾക്ക് വേണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി നായ്ക്കളെ ദത്തെടുക്കാം.
സംസ്ഥാനങ്ങളെ കക്ഷി ചേർക്കാനുള്ള നിർദേശം സ്വാഗതാർഹമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

കോടതി ഉത്തരവ് രാഹുൽ ഗാന്ധി, മനേക ഗാന്ധി ഉൾപ്പടെയുള്ള
നേതാക്കളും മൃഗസ്നേഹി എൻജിഒകളും സ്വാഗതം ചെയ്തു.

Advertisement