ന്യൂഡെല്‍ഹി.ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബിൽ ലോകസഭ പാസാക്കി.ചില ഓൺലൈൻ ഗെയിമുകളുടെ പണം തീവ്രവാദ ഫണ്ടിംഗിനും കള്ളപ്പണം വെളുപ്പിക്കലിനും ഉപയോഗിക്കുന്നുവെന്നും സാമൂഹിക നന്മക്ക് വേണ്ടിയാണ് ബില്ല് കൊണ്ടുവന്നതെന്നും അശ്വിനി വൈഷ് ണവ്. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെയാണ് ശബ്ദ വോട്ടോടെ ബില്ല് പാസാക്കിയത്.
ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമപരമായ ചട്ടക്കൂട് വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ 2025.
കേന്ദ്ര മന്ത്രി ബില്ല് അവതരിപ്പിച്ചു, നിമിഷ ങ്ങൾകൊണ്ടാണ് ശബ്ദ വോട്ടോടെ ബില്ല് പാസായത്.
ചർച്ചക്ക് സർക്കാർ അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ, ചർച്ച യില്ലാതെ ബില്ല് പാസാക്കുകയായിരുന്നു.ഇ-സ്‌പോർട്‌സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ ഗെയിമിംഗ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കാനുമാണ് ബില്ല് ലക്ഷ്യം വക്കുന്നത്.കൂടാതെ പ്ലാറ്റ്‌ഫോമുകൾക്കും അവയുടെ സെലിബ്രിറ്റി പ്രൊമോട്ടർമാർക്കും വ്യാപകമായ നിരോധനങ്ങളും കഠിനമായ ശിക്ഷകളും ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്
































