വോട്ടു കൊള്ള ആരോപണം ഒരിടത്ത്,പാർലമെന്റിൽ നിർണ്ണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം

Advertisement

ന്യൂഡെല്‍ഹി. വോട്ടു കൊള്ള ആരോപണത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പാർലമെന്റിൽ നിർണ്ണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ.അഴിമതി കേസിൽ ഉൾപ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ 31-ാം ദിവസം മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന വ്യവസ്ഥ യുള്ള ബില്ല് അടക്കം 3 ബില്ലുകൾ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കും. ധാർമികത ഉറപ്പാക്കാനാണ് നീക്കമെന്ന് സർക്കാരിന്റെ വിശദീകരണം.പ്രതി പക്ഷ സർക്കാറുകളെ അട്ടിമറിക്കാനുള്ള
ഗൂഡ നീക്കമെന്ന് ഇന്ത്യ സഖ്യം. പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദ്ധം.

5 വർഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലാകുന്ന മന്ത്രിമാർ അറസ്റ്റിലായി,30 ദിവസം ജയിലിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടപ്പെടുന്ന നിർണായക ഭേദഗതി ബില്ലുകൾ ആണ് കേന്ദ്ര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുക.

കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വരെ ബിൽ ബാധകമാകും.4 പ്രധാനബില്ലുകളാണ് ലോക് സഭയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീർ പുനഃസംഘടനാ ബില്ലുമാണ് അമിത് ഷാ അവതരിപ്പിക്കുക.

ഓൺലൈൻ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചു.വോട്ടു കൊള്ള ആരോപണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബില്ലുകൾ കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.അതേ സമയം വോട്ടർ പട്ടിക ക്രമക്കേട് ഉന്നയിച്ച് പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

Advertisement