ന്യൂഡെല്‍ഹി.രാഷ്ട്രപതി തെരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തം. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി. ഇന്ത്യ സഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനത്തിൽ AICC അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ആണ് ജസ്റ്റിസ് ബി സുദർശൻ റെഡിയുടെ പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർഥി സി പി രാധാകൃഷ്ണനെ അവതരിപ്പിച്ചു. സി പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതിയായി ഐകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
സ്വന്തം വസതിയിൽ ചേർന്ന ഇന്ത്യ സഖ്യയോഗത്തിൽ മല്ലികാർജ്ജുൻ ഖർ ഗെ തന്നെയാണ് ജസ്റ്റിസ് ബി സുദർശൻ റെഡിയുടെ പേര് മുന്നോട്ട് വച്ചത്.യോഗം ഏകകണ്ഠമായാണ് റെഡ്ഡിയെ സ്ഥാനാർഥി ആക്കിയതെന്നു നേതാക്കൾ വിശദീകരിച്ചു.ഭരണഘടന സംരക്ഷണ ത്തിനുള്ള പോരാട്ടത്തിൽ, രാജ്യത്തെ പ്രഗത്ഭനായ ഭരണ ഘടനാ വിദഗ്ധനെ തന്നെ സ്ഥാനാർഥി ആക്കുന്നു എന്നാണ് വിശദീകരണം.
ആന്ധ്ര, സ്വദേശിയായ റെഡ്ഢി യെ സ്ഥാനാർഥി ആക്കുന്നതിലൂടെ, എൻഡിഎ പക്ഷത്തുള്ള ടിഡിപി യെ, ആശയകുഴപ്പത്തിൽ ആക്കാം എന്നും, സ്വാതന്ത്രമായി നിൽക്കുന്ന വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണ നേടാനാകുമെന്നും ഇന്ത്യ സഖ്യം കണക്കു കൂട്ടുന്നു.
ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി വ്യാഴാഴ്ച നാമ നിർദ്ദേശ പത്രിക സമർപ്പിക്കും.രാവിലെ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ, ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ പങ്കെടുത്തു.നാളെ രാവിലെ 11ന് സിപി രാധാകൃഷ്ണൻ നാമനിർദ്ദേശപത്രിക സമർപ്പിക്കും.



































