പട്ന. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബീഹാറിൽ തുടരുന്നു. പുനാമ വസീർഗഞ്ചിൽ നിന്ന് രാവിലെ എട്ടു മണിക്ക് യാത്ര ആരംഭിക്കും. നവാഡ,നളന്ദ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് ആറുമണിയോടെ ബാർബിഗയിൽ പൊതുസമ്മേളനത്തോടെ അവസാനിക്കും.
യാത്രയിലൂടെ നീളം രാഹുൽ ഗാന്ധിക്കൊപ്പം ആർജെഡി നേതാവ് തേജ്വസി യാദവും ഉണ്ട്.
16 ദിവസം നിലനിൽക്കുന്ന യാത്രയിൽ ഇന്ത്യ മുന്നണിയിലെ നേതാക്കളും അണിനിരക്കും. വോട്ട് കൊള്ള അടക്കമുള്ള രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ തള്ളുമ്പോഴും ബിജെപി ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും എതിരെ രൂക്ഷമായ ആരോപണമാണ് നേതാക്കൾ ഉന്നയിക്കുന്നത്.





































