കത്വയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും ഏഴുപേര്‍ മരിച്ചു

Advertisement

ജമ്മുകശ്മീരിലെ കത്വയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും ഏഴുപേര്‍ മരിച്ചു. ഇവരില്‍ അ‍ഞ്ചുപേര്‍ കുട്ടികളാണ്. രണ്ട് വയസിനും 15 വയസിനുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടമാണ് കത്വയില്‍ അനുഭവപ്പെടുന്നത്. കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തില്‍ 60  പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തതിന് പിന്നാലെയാണ് കത്വയിലും മിന്നല്‍ പ്രളയം നാശം വിതച്ചത്. 
പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ ജുത്താന ജോധിലെ ഒരു കുടുംബമപ്പാടെ മണ്ണിനടിയിലായിപ്പോയെന്നാണ് റിപ്പോര്‍ട്ട്. 

Advertisement