അഗ്നിവീർ പദ്ധതിയിൽ മാറ്റങ്ങൾക്ക് സാധ്യത. സൈന്യത്തിൽ കൂടുതൽ അഗ്നിവീറുകളെ സ്ഥിരപ്പെടുത്തുന്നത് പരിഗണനയിൽ.ഓപ്പറേഷൻ സിന്ധൂറിലെ മികച്ച പ്രകടനം അടക്കം പരുഗണിച്ചാണ് ഈ നീക്കം.
നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന അഗ്നിവീറു കളിൽ 25% പേരെ സൈന്യത്തിൽ സ്ഥിരപ്പെടുത്താൻ ആണ് നിലവിലുള്ള തീരുമാനം.അത് 100% മായി വർദ്ധിപ്പിക്കുന്നത് കര സേന പരിഗണിക്കുന്നതയാണ് റിപ്പോർട്ട്.പരിശീലനം, അനുഭവ സമ്പത്, വൈദഗ്ദ്ധ്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാകും അഗ്നിവീറുകളെ സ്ഥിരപ്പെടുത്തുക.2026 അവസാനത്തോടെ അഗ്നിവീറു കളുടെ ആദ്യ ബാച്ച് നാല് വർഷ കാലാവധി പൂർത്തിയാക്കും, അതിനു മുൻപായി സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
വ്യോമ പ്രതിരോധം, സിഗ്നലുകൾ, എഞ്ചിനീയർമാർ തുടങ്ങിയ പ്രത്യേക പരിശീലനം ലഭിച്ച അഗ്നി വീറുകളെ 80%, പ്രത്യേക സേനകളിൽ 100 %. സ്ഥിര നിയമനം നൽകാനാണ് ആലോചന.കരസേന കമാൻഡർമാരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്യും, തുടർന്ന് ശി പാർശ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
നാവിക-വ്യോമ സേനകളിലും അഗ്നി വീറുക ളെ കൂടുതലാ യി സ്ഥിരപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നാണ് സൂചന.





































