ന്യൂഡെല്‍ഹി.വോട്ടർപട്ടിക ക്രമക്കേടിൽ സോണിയ ഗാന്ധിക്കും കോൺഗ്രസിനും എതിരെ ഗുരുതര ആരോപണവുമായി ബിജെപി. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപേ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടം നേടിയെന്ന് ആരോപണം . വയനാട്ടിൽ കള്ളവോട്ട് നടന്നുവെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. ബിജെപിയുടെ ആരോപണങ്ങൾ വയനാട്ടിൽ വില പോകില്ലെന്ന് എംഎൽഎ ടി സിദ്ദിഖ്
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് ആണ് ബിജെപിയുടെ മറുപടി. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനു മുൻപേ സോണിയാ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നു എന്നാണ്
ബി ജെ പി ആരോപണം. 1983ലാണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നത് എന്നാൽ 1980ലെ വോട്ടർപട്ടികയിൽ പേരെങ്ങനെ വന്നുവെന്നും തെളിവുകൾ പുറത്തുവിട്ട് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ ചോദിച്ചു.
വയനാട് മണ്ഡലത്തിൽ വ്യാപക ക്രമക്കേട് നടന്നു എന്നായിരുന്നു ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിൻ്റെ പ്രതികരണം. ഏറനാട് വണ്ടൂർ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നു. 52 വോട്ടർമാർക്ക് ഒരേ മേൽവിലാസം ആണെന്നും ആരോപണം
ബിജെപി ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായി ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വോട്ട് ക്രമക്കേടിൽ കോൺഗ്രസ് പ്രചരണ വീഡിയോ പുറത്തിറക്കി.വോട്ടർമാർ വോട്ട് ചെയ്യാൻ എത്തുമ്പോൾ മറ്റുചിലർ തങ്ങളുടെ വോട്ടുകൾ ചെയ്തു മടങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്.





































