തെലങ്കാനയില്‍ യുവതി ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്സില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. സംഭവത്തില്‍ ബേക്കറിക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. മഹബൂബ്‌നഗര്‍ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്സിനുള്ളില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ജാഡ്ചര്‍ല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാര്‍ ബേക്കറിയില്‍ നിന്ന് യുവതി ഒരു മുട്ട പഫ്സും ഒരു കറി പഫ്സുമാണ് വാങ്ങിയത്. വീട്ടിലെത്തി കുട്ടികളോടൊപ്പം കഴിക്കാന്‍ കറി പഫ്സ് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത് എന്ന് പരാതിയില്‍ പറയുന്നു.
തിരിച്ചുകൊടുക്കാന്‍ ഉടന്‍ തന്നെ കടയിലേക്ക് പോയി. പക്ഷേ കടയുടമ തണുപ്പന്‍മട്ടിലാണ് പ്രതികരിച്ചത്. കടയുടമയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
































