ന്യൂഡെല്‍ഹി.അസിം മുനീറിന്റെ ആണവ ഭീഷണിക്ക് കനത്തമറുപടിയുമായി ഇന്ത്യ. ആണവ ഭീഷണി പാകിസ്ഥാന്റെ പതിവ് രീതി എന്ന് വിദേശ കാര്യമന്ത്രാലയം. പാകിസ്താന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഇന്ത്യ.
INTRO:
യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയ്ക്കെതിരേ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ നടത്തിയ ആണവ ഭീഷണി ക്കാണ് കേന്ദ്ര വിദേശ പ്രസ്താവനയിലൂടെ മറുപടി നൽകിയത്.
അസിം മുനീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു, ആണവ ഭീഷണി പാകിസ്ഥാന്റെ പതിവ് രീതിയാണ്,
നിരുത്തരവാദപരമായ നിലപാട് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുമെന്നും വിദേശകാര്യമന്ത്രലയത്തിന്റ പ്രസ്താവനയിൽ പറയുന്നു.
ഒരു സുഹൃത്ത് രാജ്യത്തിന്റെ മണ്ണിൽ നിന്നാണ് ഈ പരാമർശങ്ങൾ നടത്തിയത് എന്നതും ഖേദകരമാണ്.
ആണവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും,രാജ്യ സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
പാകിസ്താന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തിയാൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാൻ മടിക്കില്ലെന്നും, ലോകത്തിന്റെ പകുതി ഭാഗത്തെയും നശിപ്പിക്കുമെന്നുമാണ് അസിം മുനീർ ഭീഷണി മുഴക്കിയത്.
അതേ സമയം ഫ്ലോറിഡയിൽ വച്ചു, ഇന്ത്യയെ തിളങ്ങുന്ന മെഴ്സിഡസിനോടും പാകിസ്ഥാനെ ചരല്‍ നിറച്ച ട്രക്കിനോടും ഉപമിച്ചു നടത്തിയ പരാമർശത്തിൽ അസിം മുനീറിനെ പരിഹസിച്ചു പാകിസ്ഥാനിൽ നിന്നുള്ള സമൂഹ മാധ്യമ ഉപയോക്താക്കള്‍ തന്നെ രംഗത്ത് വന്നു.
































