തെരുവ് നായ ശല്യവും പേ വിഷബാധയും,നിർണായക ഉത്തരവുമായി സുപ്രീംകോടതി

Advertisement

ന്യൂഡെല്‍ഹി. തെരുവ് നായ ശല്യവും പേ വിഷബാധയും.നിർണായക ഉത്തരവുമായി സുപ്രീംകോടതി.ഡൽഹിയിലെ എല്ലാ തെരുവ് നായകളെയും കണ്ടെത്തി ഉടൻ ഷെൽട്ടറുകളിലേക്ക് മാറ്റാൻ ഉത്തരവ്.ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തെരുവുനായയെ പിടികൂടുന്നതിൽ തടസ്സം സൃഷ്ടിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി.

ആവശ്യമെങ്കിൽ അധികാരികൾക്ക് ബലപ്രയോഗം നടത്താമെന്നും കോടതി.പേവിഷബാധയ്ക്ക് ഒരിക്കലും കുട്ടികൾ ഇരയാകരുതെന്നും കോടതി.ഷെൽട്ടറുകൾ സ്ഥാപിച്ചതിന്റെ റിപ്പോർട്ട് എട്ട് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഡൽഹി സർക്കാരിനോട് കോടതി.

Advertisement