വോട്ടര്‍ പട്ടിക ക്രമക്കേട്; മന്ത്രി കെ.എന്‍.രാജണ്ണ രാജിവച്ചു

Advertisement

കര്‍ണാടകത്തില്‍ വോട്ടര്‍ പട്ടിക ക്രമക്കേട് നടന്നതായി രാഹുല്‍ഗാന്ധി ആരോപിച്ചതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത. മന്ത്രി കെ എന്‍ രാജണ്ണ രാജിവച്ചു. ഹൈക്കമാന്‍ഡ് രാജി നേരിട്ട് എഴുതി വാങ്ങി.
കോണ്‍ഗ്രസ് ഭരണകാലത്താണ് വോട്ടര്‍ പട്ടിക തയാറാക്കിയതെന്ന കര്‍ണാടക സഹകരണ മന്ത്രി കെ എന്‍ രാജണ്ണയുടെ പ്രസ്താവനയാണ് രാജിയിലേക്ക് നയിച്ചത്. വോട്ടര്‍ പട്ടികയില്‍ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതിനെതിരെ ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണയോട് ഇത്തരം പ്രസ്താവനകള്‍ നടത്തരുത് എന്ന് ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മന്ത്രി കെ.എന്‍. രാജണ്ണയോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാജണ്ണ കൂടിക്കാഴ്ച നടത്തിയ ശേഷം രാജി കത്ത് കൈമാറും.

Advertisement