നാഗ്പൂര്‍. വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് ഭർത്താവിന് കൊണ്ടുപോകേണ്ടിവന്നു. ആരും സഹായിക്കാത്തതിന് തുടർന്നാണ് ബൈക്കിൽ കെട്ടിവെച്ച് മൃതദേഹവുമായി മടങ്ങേണ്ടി വന്നത്. മധ്യപ്രദേശ് സിയോനി സ്വദേശി അമിത് യാദവാണ് ഭാര്യ ഗ്യാര്‍സിയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് കൊണ്ടുപോയത്. നാഗ്പൂർ ജബൽപൂർ ഹൈവേയിൽ ഇന്നലെയാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു സംഭവസ്ഥലത്തുതന്നെ ഇവര്‍ മരിച്ചു.
. ആരും സഹായിക്കാൻ എത്താതായതോടെ അമിത് ബൈക്കിൽ കെട്ടിവെച്ച് മൃതദേഹം കൊണ്ടുപോവുകയിരുന്നു. മധ്യപ്രദേശ് സ്വദേശികളായ ഇവര്‍ ഏറെക്കാലമായി നാഗ്പൂരിനടുത്താണ് താമസം.
ബൈക്കില്‍ ശരീരവുമായി പോകുന്ന അമിതിനെ ഹൈവേ പൊലീസ് കൈകാണിച്ചെങ്കിലും ഇയാള്‍ നിര്‍ത്തിയില്ല. പിന്നീട് തടഞ്ഞ് പിടികൂടി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിട്ടു.
































