തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സാത്തൂരില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം
ലൈസന്‍സുള്ള സ്വകാര്യ പടക്ക നിര്‍മ്മാണശാലയിലാണ് സ്‌ഫോടനം നടന്നതെങ്കിലും, സ്ഥാപനത്തിന് ആവശ്യമായ സുരക്ഷാ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
































