തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം, രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കോൺഗ്രസ്

Advertisement

ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം. രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കോൺഗ്രസ്. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. ക്രമക്കേട് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കർണാടകയിൽ കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.


പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് നീക്കം. രാജ്യവ്യാപകമായി കോൺഗ്രസ് പ്രത്യേകം ക്യാമ്പയിനുകൾ നടത്തും. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേരുന്ന യോഗം തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും .ജനറൽ സെക്രട്ടറിമാർ സംസ്ഥാനത്തിന്റെ ചുമതലയുടെ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ പ്രതിഷേധം ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സിപിഎമ്മാണ് ആദ്യം ഇത്തരം ചോദ്യങ്ങൾ ഉയർത്തിയിട്ടുള്ളത് എന്നും ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി എം പി രാജേഷ് പ്രതികരിച്ചു.

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി.

Advertisement