ന്യൂഡെല്‍ഹി.തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുൽഗാന്ധി. മഹാരാഷ്ട്രയിലും, ഹരിയാനയിലും, കർണാടകയിലും വോട്ടർപ്പട്ടികയിൽ കൃത്രിമം നടത്തിയാണ് ബിജെപി ചില മണ്ഡലങ്ങളിൽ ജയിച്ചതെന്ന് രാഹുൽഗാന്ധി . വോട്ടർപട്ടികയിൽ അഞ്ചു രീതിയിൽ ക്രമക്കേടു നടത്തിയാണ് തെരഞ്ഞെടുപ്പു ആട്ടിമറിച്ചത്. ഇതിന്റെ തെളിവുകളും വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിച്ചു എന്നും രാഹുൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറെനാളായി ഏറ്റുമുട്ടിലിലായിരുന്ന രാഹുൽ പൊട്ടിച്ച ബോംബാണ് വോട്ടർ പട്ടിക അട്ടിമറി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും, അതിനുശേഷം നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തി. ബംഗളൂരു സെൻട്രൽ ലോക്സഭാ സീറ്റിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാരെ തിരുകി കയറ്റി. .
മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചെന്നും രാഹുൽ.
സർവത്ര ക്രമക്കേടാണെന്നും, ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചതായും രാഹുൽ പറഞ്ഞു. കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുകയാണ്. എക്സിറ്റ് പോളിൽനിന്ന് പലയിടത്തും ഫലം വ്യത്യസ്തമാണ്. അസാധാരണ ഫലങ്ങളുണ്ടാകുന്നതിൽ പൊതുജനങ്ങൾക്ക് സംശയമുണ്ടെന്നും, ഇലക്ട്രോണിക് വോട്ടർ പട്ടിക പുറത്ത് വിടാത്തത് കള്ളം പൊളിയും എന്ന പേടി കൊണ്ടെന്നും രാഹുൽ ആരോപിച്ചു. നേരത്തെയും മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നയിച്ച ആരോപണങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് മറുപടി നൽകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.






































