ഏറ്റുമുട്ടൽ കൊലപാതകം,എസ്‌ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

Advertisement

ചെന്നൈ.തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. തിരുപ്പൂരിൽ എസ്‌ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. തിരിപ്പൂർ സ്വദേശിയായ മണികണ്ഠൻ എന്നയാളാണ് മരിച്ചത്.

ചൊവ്വാഴ്ച അർദ്ധരാത്രി എഐഎഡിഎംകെ എംഎൽഎ സി മഹേന്ദ്രന്റെ ഫാം ഹൗസ് ഉണ്ടായ തർക്കം തീർക്കുന്നതിനിടയിലാണ് എസ് ഐ ഷണ്മുഖ സുന്ദരം വെട്ടേറ്റു കൊല്ലപ്പെട്ടത്. ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങിൽതൊഴുവിൽ താമസിക്കുന്ന മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപാണ്ടി എന്നിവരായിരുന്നു പ്രതികൾ. എസ്ഐ കൊല്ലപ്പെട്ടു എന്ന് മനസ്സിലായതിന് പിന്നാലെ മൂവരും ഒളിവിൽ പോയിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ മൂർത്തിയും മകൻ തങ്കപാണ്ടിയും പോലീസിന് മുന്നിൽ കീഴടങ്ങി. രാത്രിയോടെ മണികണ്ഠനെ പൊലീസ് കണ്ടെത്തി.

പിന്നാലെയാണ്‌ ഇയാളെ വെടിവച്ച് കൊന്നത്. തങ്ങളെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ വെടിവെച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഒരു പോലീസുകാരൻ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തരവകുപ്പിനെതിരെ വിമർശനം കനക്കുകയാണ്.

Advertisement