ജമ്മു. കശ്മീരിൽ വിചിത്ര നടപടിയുമായി സർക്കാർ. അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങൾ നിരോധിച്ചു.രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് എതിര് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജമ്മു കാശ്മീർ ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്. നിരോധിച്ച പുസ്തകങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നും സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്നും തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു എന്നുമാണ് സർക്കാരിന്റെ വാദം. അരുന്ധതി റോയുടെ ആസാദി ഉൾപ്പെടെ മറ്റ് എഴുത്തുകാരുടെയും പുസ്തകങ്ങളാണ് ജമ്മു കാശ്മീരിൽ നിരോധിച്ചത്


































