ജമ്മു. കശ്മീരിൽ സി ആർ പി എഫ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് സിആർപിഎഫ് ജവാന്മാർ മരിച്ചതായി വിവരം. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു.ഉധംപൂരിന് സമീപത്തെ കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് അപകടത്തിൽ പെടാൻ ഇടയായ കാരണം വ്യക്തമല്ല. നിലവിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ ജവാന്മാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
































