ധർമ്മസ്ഥല, ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കവേ സംഘർഷം,മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ചു

Advertisement

ധർമ്മസ്ഥല. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കവേ സംഘർഷമുണ്ടാക്കി ഒരു വിഭാഗം. മുൻപ് കൊല്ലപ്പെട്ട സൗജന്യയുടെ ബന്ധുവിന്റെ വാഹനം തകർത്തു.. മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ചു. വൻ പൊലീസ് സംഘം ധർമ്മസ്ഥലയിൽ ക്യാമ്പ് ചെയ്യുകയാണ്.

2012ൽ  കൊല്ലപ്പെട്ട സൗജന്യയുടെ വീടിനു സമീപം നിന്ന് വാർത്ത റിപ്പോർട്ട്‌ ചെയ്ത യൂട്ടൂബറെ മർദ്ദിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം. ധർമസ്തലയിൽ നിന്നും പരിസരപ്രദേശത്ത് നിന്നും നിരവധിപ്പേർ സംഘടിച്ചെത്തി മാധ്യമപ്രവർത്തകരെ മർദിച്ചു. ക്യാമറ ഉൾപ്പടെ നശിപ്പിച്ചു.ഇവർ പരാതി നൽകാൻ ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഈ സംഘം സ്റ്റേഷന് മുന്നിൽ എത്തി. 6 മാധ്യമപ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആക്ഷൻ കമ്മിറ്റി പ്രവർത്തകരും അവിടെയ്ക്ക് എത്തി. പിന്നീട് ചേരി തിരിഞ്ഞ് പോർവിളി.
ഇതിനിടെ സൗജന്യയുടെ ബന്ധുവിന്റെ വാഹനം ഒരു കൂട്ടർ അടിച്ച്തകർത്തു. പിന്നാലെ മംഗളരുവിൽ നിന്ന് വൻ പൊലീസ് സംഘം ധർമസ്തലയിൽ എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെസ്റ്റ് സോൺ ഐജി യും ദക്ഷിണ കന്നട എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നത്തേ പരിശോധനയും കനത്ത സുരക്ഷയിലാണ്.


Advertisement