ബെംഗളൂരു: ധർമസ്ഥലയിൽ മാധ്യമപ്രവർത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തു. പരിക്കേറ്റ 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താചിത്രീകരണത്തിന് ഇടയിലായിരുന്നു മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റം. പരിക്കേറ്റ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ വെച്ചും മർദ്ദനം തുടർന്നു., സുവർണ്ണ ന്യൂസ്,
കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകരാണ് ആക്രമിക്കപ്പെട്ട മറ്റുള്ളവർ. അമ്പതോളം പേർ ചേർന്നാണ് ഇവരെ മർദ്ദിച്ചത്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധർമസ്ഥല ട്രസ്റ്റിനെതിരെ സമരം ചെയ്യുന്ന വിഭാഗമാണ് ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ബറ്റാലിയൻ പൊലീസിനെയാണ്
സ്ഥലത്ത് വിന്യസിച്ചത്. പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.






































