മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം

Advertisement

ധരാലി.മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം. മിന്നൽ പ്രളയം ബാധിച്ച ധരാലി സന്ദർശിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. 130 ഓളം പേരെ രക്ഷപ്പെടുത്തി. കാണാതായവരിൽ ഒമ്പത് സൈനികരും. മിന്നൽ പ്രളയത്തിൽ 5 മരണം.
നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും സംശയം. എല്ലാ സഹായങ്ങളും ഉറപ്പാക്കിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി.

മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും നാശം വിതച്ച ധരാലിയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. SDRF, NDRF, കരസേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം. ഡോക്ടേഴ്സിന്റെ പ്രത്യേക സംഘവും പ്രശ്നബാധിത മേഖലകളിൽ എത്തിയിട്ടുണ്ട്. വ്യോമ മാർഗ്ഗം ധരാലിയിൽ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു.

കൂടുതൽ സേന രക്ഷാപ്രവർത്തനത്തിന് ധരാലിയിലേക്ക് എത്തും. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു.
ഡെറാഡൂണിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്തനിവാരണ കേന്ദ്രങ്ങൾ തുറന്നു. ഹരിദ്വാർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.

Advertisement