ഇഎംഐയില്‍ മാറ്റമില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാനയ പ്രഖ്യാപനം

Advertisement

മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാനയ പ്രഖ്യാപനം. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് 5.5 ശതമാനമായി തുടരും. വളര്‍ച്ചയ്ക്ക് കരുത്തുപകരാന്‍ കഴിഞ്ഞ ധനകാര്യനയ സമിതി യോഗത്തില്‍ റിപ്പോനിരക്കില്‍ 50 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ന്യൂട്രല്‍ നിലപാട് തുടരാനും ധനകാര്യ സമിതി യോഗം തീരുമാനിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം റിസര്‍വ് ബാങ്ക് കൈക്കൊണ്ടത്. കഴിഞ്ഞ് മൂന്ന് ധന നയങ്ങളിലായി റിപ്പോനിരക്കില്‍ 100 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതാണ് കഴിഞ്ഞ ധന നയങ്ങളില്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

Advertisement