രാഹുല്‍ യഥാർത്ഥ ഇന്ത്യക്കാരൻ ആയിരുന്നുവെങ്കിൽ അത്തരം പരാമർശം നടത്തില്ലായിരുന്നു,സുപ്രിംകോടതി

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യയുടെ ഭൂമി ചൈന കൈയേറി എന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിൽ വിമർശനവുമായി സുപ്രീംകോടതി. യഥാർത്ഥ ഇന്ത്യക്കാരൻ ആയിരുന്നുവെങ്കിൽ അത്തരം പരാമർശം നടത്തില്ലായിരുന്നു എന്ന് കോടതി.രാഹുലിനെതിരെയുളള അപകീർത്തി കേസ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിമർശനം.

2020 ൽ ഗാൽവൻ താഴ്വരയിലെ ഇന്ത്യ ചൈന സംഘർഷത്തിൽ 2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂപ്രദേശം ചൈന അനധികൃതമായി കയ്യേറി എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിലാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.ഇന്ത്യയുടെ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്? വിശ്വസനീയമായ തെളിവുകൾ രാഹുലിന്റെ പക്കൽ ഉണ്ടോ?ഒരു യഥാർഥഇന്ത്യക്കാരനാണെങ്കില്‍ ഇത്തരം പ്രസ്താവനകൾ നടത്തില്ലായിരുന്നു എന്നും സുപ്രീംകോടതി വിമര്ശിച്ചു.ഇത്തരം കാര്യങ്ങൾ പറയാൻ കഴിയില്ലെങ്കിൽ പിന്നെങ്ങനെ അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്ന് രാഹുലിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഗ്വി ചോദിച്ചു. എങ്കിൽ എന്തുകൊണ്ട് പാർലമെന്റിൽ ഇക്കാര്യങ്ങൾ പറഞ്ഞില്ല എന്നായിരുന്നു കോടതിയുടെ മറുപടി.അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ ഹർജിയിൽ കോടതി കേസ് നടപടികൾ സ്റ്റേ ചെയ്തു. ഭാരത ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുൽ ഗാന്ധി ഇന്ത്യൻ ഭൂമി ചൈന കയ്യേറി എന്ന പരാമർശം നടത്തിയത്

Advertisement