ധർമസ്ഥല, പരിശോധനയിൽ വീണ്ടും അസ്ഥികൾ ലഭിച്ചതായി സൂചന

Advertisement

ധര്‍മ്മസ്ഥല.ധർമസ്ഥലയിൽ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയിൽ വീണ്ടും അസ്ഥികൾ ലഭിച്ചതായി സൂചന. പത്താം സ്പോട്ടിൽ നിന്ന് നൂറ് അടി മാറി നടത്തിയ പരിശോധനയിൽ ആണ് അസ്ഥികൾ കണ്ടെത്തിയതായി സൂചയുള്ളത്. ധർമസ്ഥലയിലെ ആസ്വാഭാവിക മരണങ്ങളുടെ രേഖകൾ ബൽതങ്ങാടി പൊലീസ് നശിപ്പിച്ചതായി വിവരാവകാശരേഖ പുറത്തുവന്നു. അതിനിടെ കേസിലെ മാധ്യമവിലക്ക് പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജ് പിന്മാറി

സാക്ഷി ചൂണ്ടികാട്ടിയ പതിനൊന്നാം സ്പോട്ടിൽ തിരച്ചിൽ പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായാണ് പരിശോധന മറ്റൊരിടത്തേയ്ക്ക് കടന്നത്. പതിനൊന്നാം സ്പോട്ടിൽ നിന്ന് നൂറ് അടി മാറി വനത്തിനുള്ളിൽ നടത്തിയ കുഴിച്ചു പരിശോധനയിൽ താടിയെല്ലും അസ്ഥി ഭാഗങ്ങളും കിട്ടിയെന്നാണ് സൂചന. എസ് ഐ ടി സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. സാക്ഷി നേരത്തെ തന്നെ ഇവിടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥരും ഫോറെൻസിക്ക് വിദഗ്ധരും സ്ഥലത്തുണ്ട്. ഇതിനിടെ പതിനഞ്ചു വർഷത്തെ ആസ്വഭാവിക മരണങ്ങളുടെ രേഖകൾ ബാൽത്തങ്ങാടി പോലീസ് നശിപ്പിച്ചതായി വിവരാവകാശരേഖക പുറത്തുവന്നു. സാക്ഷി വെളിപ്പെടുത്തൽ നടത്തിയ കാലത്തെ രേഖകളാണ് കോടതി നിർദേശപ്രകാരം നശിപ്പിച്ചത്. ധർമസ്ഥലയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായില്ല

സംഭവവുമായി ബന്ധപ്പെട്ട മാധ്യമവിലക്ക് പരിഗണിക്കുന്നതിൽ നിന്നും
ബെംഗളുരു അഡീ. സിറ്റി സിവിൽ സെഷൻസ് കോടതി ജഡ്ജി വിജയ് കുമാർ റായ് പിന്മാറി. ധര്‍മസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ ആയിരുന്നു ഇദ്ദേഹം നേരത്തെ പഠിച്ചിരുന്നത്.

Advertisement