കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ

Advertisement

കനത്ത മഴയിൽ ഉത്തരേന്ത്യ. യുപിയിലും മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷം. താഴ്ന്ന മേഖലകളിലും വീടുകളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഉത്തർപ്രദേശിൽ സ്കൂളുകൾക്ക് അവധി നൽകി.


കഴിഞ്ഞദിവസം മുതൽ ചെയ്യുന്ന കനത്ത മഴയിൽ ഉത്തർപ്രദേശിലെ താഴ്ന്ന മേഖലകളിൽ വെള്ള കെട്ടിൽ ആണ്
പ്രയാഗ് രാജും ബുന്ദേൽഖണ്ഡു പൂർവാഞ്ചലും ഉൾപ്പെടെ 18 ജില്ലകളെ വെള്ളക്കെട്ട് ബാധിച്ചു
നിരവധി വീടുകളിൽ വെള്ളം കയറി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഗംഗാനദി അപകടനിലയ്ക്ക് മുകളിൽ ഒഴുകുന്നു. ശക്തമായ മഴയെ തുടർന്ന് ഉത്തർപ്രദേശിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി മഴക്കെടുതിയിൽ ഇതുവരെ 18 പേരാണ് ഉത്തർപ്രദേശിൽ മരിച്ചത്. മധ്യപ്രദേശിൽ 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,628 പേരാണ് കഴിയുന്നത്. കാലവർഷക്കെടുതിയിൽ ഇതുവരെ 252 പേർ മരിച്ചു. 128 വീടുകൾ പൂർണമായും തകർന്നു.
പാട്നയിലെ കൃഷ്ണ ഘട്ട് വെള്ളത്തിൽ മുങ്ങി.

ഡൽഹിയിൽ യെല്ലോ തുടരുകയാണ്.
ഹിമാചൽപ്രദേശിലും രാജസ്ഥാനിലും ഉൾപ്പെടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Advertisement