പാക് അധീന കശ്മീരില്‍ പഹല്‍ഗാം ഭീകരന് വേണ്ടി മയ്യത്ത് നമസ്‌കാരം, പങ്കെടുക്കാൻ ലഷ്‌കര്‍ കമാൻഡറും

Advertisement

ശ്രീനഗർ: ഓപ്പറേഷൻ മഹാദേവില്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരരിലൊരാളായ താഹിർ ഹബീബിന്റെ ‘ജനാസ-ഗൈബ്’ (മറഞ്ഞ മയ്യത്തിന് വേണ്ടിയുള്ള നമസ്കാരം) പാക് അധീന കശ്മീരില്‍ നടന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്നതാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

മയ്യത്ത് നമസ്കാര ചടങ്ങിനിടെ സംഘർഷവുമുണ്ടായി. പ്രാദേശിക ലഷ്കർ കമാൻഡറായ റിസ്വാൻ ഹനീഫ് ചടങ്ങില്‍ പങ്കെടുക്കാൻ ശ്രമിച്ചതോടെയാണ് ചടങ്ങില്‍ സംഘർമുണ്ടായത്. ലഷ്കർ അംഗങ്ങളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താഹിറിന്റെ കുടുംബം വിലക്കിയിരുന്നു, എന്നാല്‍ ഹനീഫ് നിർബന്ധം പിടിക്കുകയും ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.

ലഷ്കർ-ഇ-ത്വയ്ബയുമായുള്ള ബന്ധവും പഹല്‍ഗാം ആക്രമണത്തിലെ പങ്കും താഹിറിനെ പിടികിട്ടാപ്പുള്ളിയായ ‘എ’ കാറ്റഗറി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ നടന്ന ഓപ്പറേഷൻ മഹാദേവിലൂടെയാണ് മറ്റ് രണ്ട് പേർക്കൊപ്പം ഇയാള്‍ കൊല്ലപ്പെട്ടത്.

താഹിർ ഹബീബിന്റെ മരണാനന്തര ചടങ്ങിനിടെ ലഷ്കർ പ്രവർത്തകർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതും സംഘർഷത്തിലേക്ക് വഴിവെച്ചു. തീവ്രവാദവല്‍ക്കരണത്തിനെതിരെ ജാഗ്രത പുലർത്തുന്നവരാണ് ഖായ് ഗാലയിലെ നിവാസികള്‍. ഭീകരവാദ റിക്രൂട്ട്മെന്റിനെ എതിർക്കുന്നതിനായി ഒരു പൊതു ബഹിഷ്കരണത്തിന് പദ്ധതിയിടുകയാണ് ഇവിടെയുള്ളവർ.

Advertisement