ധർമ്മസ്ഥല, വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ എസ്ഐടി അംഗം ഭീഷണിപ്പെടുത്തി

Advertisement

ധർമ്മസ്ഥല. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ എസ്ഐടി അംഗം ഭീഷണിപ്പെടുത്തി എന്ന് പരാതി. സിർസി സ്റ്റേഷനിലെ ഇൻസ്പെക്ടറായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരെയാണ് സാക്ഷിയുടെ അഭിഭാഷകർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. അന്വേഷണസംഘത്തിൽ നിന്ന് ഇയാളെ മാറ്റണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ണ് നീക്കം ചെയ്തുള്ള അഞ്ചാം ദിവസത്തെ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ ആയില്ല.

ഇന്നലെ രാത്രി ബൽത്തങ്ങടിയിലെ എസ്ഐടി ഓഫീസിൽ വച്ച് ഇൻസ്പെക്ടർ മഞ്ജുനാഥ ഗൗഡ സാക്ഷിയെ ഭീഷണിപ്പെടിത്തിയെന്നാണ് അഭിഭാഷകർ നൽകിയ പരാതി.
ചിലർ സമ്മർദ്ധത്തിൽ ആക്കി പരാതി നൽകിയതാണെന്ന് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ ആക്കും എന്നായിരുന്നു ഭീഷണി. സാക്ഷിയെ കൊണ്ട് ചില കാര്യങ്ങൾ പറയിച്ച് മൊബൈലിൽ വീഡിയോ എടുത്തു. പരാതി പിൻവലിക്കാൻ നിർബന്ധിച്ചുവെന്നും ആരോപണം.
മഞ്ജുനാഥ ഗൗഡയ്ക്കെതിരെ  അഭിഭാഷകർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.
ഇയാളെ എസ് ഐ ടി യിൽ നിന്ന് നീക്കണം എന്നാണ് ആക്ഷൻ കമ്മിറ്റിയുടെയും ആവശ്യം


പരാതി അന്വേഷിക്കുമെന്ന് എസ് ഐ ടി യിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ന് പരിശോധന നടത്തിയ രണ്ട്‌ സ്പോട്ടുകളിൽ നിന്നും ഒന്നും കണ്ടെത്താനായില്ല

Advertisement