തമിഴ് നടൻ മദൻ ബോബ്  അന്തരിച്ചു

Advertisement

തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധിക്കർത്താവുമായിരുന്നു. തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദൻ ബോബ് മലയാളത്തിൽ മോഹൻലാൽ നായകനായ ‘ഭ്രമരം’ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ ചെന്നൈ അഡയാറിലെ വസതിയിലാണ് മൃതദേഹം.

Advertisement