വിമാനത്തിൽ പരിഭ്രാന്തനായ യുവാവിനെ സഹയാത്രികൻ മർദ്ദിച്ചു.
വിമാനം പറക്കാൻ തയ്യാറെടുക്കവേ പരിഭ്രാന്തനായ യുവാവ് വിമാനത്തിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു
കരയുകയും ഇടനാഴിയിലൂടെ നടക്കുകയും ചെയ്തു
ഇതിനിടയിലാണ് സഹയാത്രികൻ യുവാവിനെ മർദ്ദിച്ചത്
യുവാവിന് പാനിക്ക് അറ്റാക്ക് ഉണ്ടായതാണെന്ന് ജീവനക്കാർ വീഡിയോയിൽ പറയുന്നുണ്ട്
യുവാവിനെ മർദ്ദിച്ച സഹയാത്രികനെ സുരക്ഷാധികൃതർക്ക് കൈമാറി എന്ന് ഇൻഡിഗോ അറിയിച്ചു
മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം ഉണ്ടായത്
































