ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ 19 വർഷത്തെ ദുരൂഹമരണങ്ങളുടെയും ആത്മഹത്യകളുടെയും പട്ടികയെടുത്ത് എസ്ഐടി സംഘം. ധർമസ്ഥല പഞ്ചായത്തിൽ നിന്ന് കൈപ്പറ്റിയ 1995 മുതൽ 2014 വരെയുള്ള രേഖകകൾ അന്വേഷണസംഘം പരിശോധിക്കുകയാണ്. സാക്ഷി കാട്ടികൊടുത്ത ഇടങ്ങളിൽ ഇന്നും മണ്ണ് മാറ്റി പരിശോധന നടത്തും. എട്ട് സ്പോട്ടുകൾ ആണ് ആകെ പരിശോധിച്ചത്. സ്നാനഘട്ടത്തോട് ചേർന്ന് 5 സ്പോട്ടുകൾ ആണ് ഇനി ബാക്കിയുള്ളത്. ആറാം നമ്പർ സ്പോട്ടിൽ നിന്ന് മാത്രമാണ് ഇതുവരെ അസ്ഥികൾ കിട്ടിയിട്ടുള്ളത്.മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തിൽ പരിശോധന തുടരാൻ ആണ് എസ് ഐ ടി തീരുമാനം.
































