ധർമസ്‌ഥല, നാലാം ദിവസത്തെ തെരച്ചിൽ വിഫലം

Advertisement

ധർമസ്‌ഥല. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ നാലാം ദിവസത്തെ തെരച്ചിലിൽ ഒന്നും കണ്ടെത്താൻ ആയില്ല. ഏഴാം സ്പോട്ടിലും, എട്ടാം സ്പോട്ടിലും ആണ് ഇന്ന് പരിശോധന നടന്നത്. നാളെയും തെരച്ചിൽ തുടരും. വെളിപ്പെടുത്തലിന് പിന്നാലെ ക്ഷേത്രം ധർമാധികാരി വീരേന്ദ്ര ഹെഗ്‌ഡേയുടെ സഹോദരൻ നൽകിയ ഹർജിയെ തുടർന്നുണ്ടായ മാധ്യമവിലക്ക് കർണാടക ഹൈക്കോടതി റദ്ധാക്കി.

കുഴിച്ചു പരിശോധനയുടെ നാലാം ദിവസം രണ്ടു സ്പോട്ടുകളിലാണ് തിരച്ചിൽ നടന്നത്. ഏഴാമത്തെയും എട്ടാമത്തെയും സ്പോട്ടിൽ നിന്നും കാര്യമായി ഒന്നും കിട്ടിയില്ല. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു എട്ടാം സ്പോട്ടിലെ പരിശോധന. പുഴയോട് ചേർന്ന ഭാഗമായതിനാൽ സ്ഥിരമായി വെള്ളം കയറാറുള്ള പ്രദേശമാണിത്. വാർത്തകൾ നൽകി ക്ഷേത്രത്തെ അപമാനിക്കുന്നു എന്ന് കാട്ടി ക്ഷേത്രം ധർമാധികാരി വീരേന്ദ്ര ഹെഗ്‌ഡേയുടെ സഹോദരൻ നൽകിയ ഹർജിയിലൂടെ ഉണ്ടായ മാധ്യമ വിലക്ക് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസ് വീണ്ടും സെഷൻസ് കോടതി പരിഗണിക്കും. പണ്ട് തിരിച്ചറിയാത്ത നിരവധിപേരുടെ മൃതദേഹങ്ങൾ ഇപ്പോൾ പരിശോധിക്കുന്നയിടത്ത് കുഴിച്ചിട്ടിട്ടുണ്ട് എന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് കേശവ ഗൗഡ പറഞ്ഞു

ഇന്നലെ കണ്ടെത്തിയ അസ്ഥികൾ വിദഗ്ധ പരിശോധനയ്ക്കായി ബംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയച്ചു.

Advertisement