ബലാത്സംഗക്കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ,വിധി നാളെ

Advertisement

ബംഗളുരു. ബലാത്സംഗക്കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ. 47 വയസ്സുള്ള സ്ത്രീ നൽകിയ പരാതിയിൽ ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ വിധിക്കും.

പ്രജ്വലിന്‍റെ അച്ഛൻ എച്ച് ഡി രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ഹാസനിലെ ഫാം ഹൗസിൽ
ജോലി ചെയ്തിരുന്ന നാല്പത്തിയേഴുകാരി നൽകിയ പരാതിയിലാണ് ബാംഗളുരുവിലെ പ്രത്യേക കോടതി പ്രജ്വൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. കോവിഡ് കാലത്ത്‌ പ്രജ്വൽ തന്നെ ബലാൽസംഗം ചെയ്തെന്നു ദൃശ്യങ്ങൾ പകർത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണ് പരാതി. ഹൊലെ നരസിപുര സ്റ്റേഷനിൽ പരാതി നൽകിയ ഇവരെ തട്ടിക്കൊണ്ടു പോകാനും ശ്രമമുണ്ടായിരുന്നു. 14 ദിവസത്തിനുള്ളിലാണ് കോടതി കേസ് പരിഗണിച്ച് പ്രജ്വൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. സമാനമായ മൂന്ന് കേസുകൾ കൂടി പ്രജ്വലിനെതിരെയുണ്ട്. പീഡനത്തിനിരയായവരുടെയും അല്ലാത്തവരുടെയും നഗ്ന ദൃശ്യങ്ങൾ പ്രജ്വൽഫോണിൽ സൂക്ഷിച്ചിരുന്നത് പുറത്തുവന്നിരുന്നു.ആരോപണങ്ങളുയർന്നതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതോടെ
മെയ് 30-ന് ഫ്രാങ്ക് ഫർട്ടിൽ നിന്ന് ബെംഗളുരുവിലെത്തിയ പ്രജ്വലിനെ വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രജ്വൽ തോറ്റിരുന്നു.

Advertisement