പൗരത്വം തെളിയിക്കണം, മുൻ സൈനികോദ്യോഗസ്ഥൻറെ കുടുംബത്തിന് നേരെ ആൾക്കൂട്ട വിചാരണ

Advertisement

പൂനൈ.മുൻ സൈനികോദ്യോഗസ്ഥൻറെ കുടുംബത്തിന് നേരെ ആൾക്കൂട്ട വിചാരണ.പൂനെയിൽ ചന്ദൻനഗറിലാണ് സംഭവം.കാർഗിൽ യുദ്ധത്തിലടക്കം പങ്കെടുത്ത സൈനികന് നേരെയാണ് അതിക്രമം.ജയ് ശ്രീ റാം വിളിയോടെ അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയത് എൺപതോളം പേർ.പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് പൌരൻമാരാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.അക്രമികളിൽ സിവിൽ ഡ്രസിലുള്ള പൊലീസുകാരും ഉണ്ടായിരുന്നു.1965ലെയും 71ലെയും യുദ്ധങ്ങളിലും പങ്കെടുത്തവരുള്ള സൈനിക കുടുംബത്തിന് നേരെയാണ് അതിക്രമം

Advertisement