മുൻപ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്ന സ്ഥലത്താണ് ഇപ്പോൾ പരിശോധനയെന്ന് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്,പിന്നിൽ ക്ഷേത്രത്തിന്റെ പവിത്രത തകർക്കൽ ലക്ഷ്യമിട്ട ഒരുസംഘം

Advertisement

ധർമസ്‌ഥല. അസ്ഥി കണ്ടെത്തിയ സംഭവം,വിശദീകരണവുമായി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കേശവ ഗൗഡ.മുൻപ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്ന സ്ഥലത്താണ് ഇപ്പോൾ പരിശോധന നടക്കുന്നത്. നിയമപരമായിട്ടാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ കുഴിച്ചിട്ടത്. പഞ്ചായത്തിൽ ഇതിന് രേഖകൾ ഉണ്ട്

ധാരാളം പേർ ഇവിടെ വന്ന് ആത്മഹത്യ ചെയ്യാറുണ്ട്, മുങ്ങി മരിക്കാറുണ്ട്. അവരുടെ മൃതദേഹങ്ങൾ പൊതുശ്മശാനം ഇല്ലാത്തതിനാൽ വനത്തിനുള്ളിൽ കുഴിച്ചിട്ടു.

വനമേഖലയിൽ എങ്ങനെ മൃതദേഹം മറവ് ചെയ്യാൻ ആകുമെന്ന ചോദ്യത്തിന് പൊലീസിനെ പഴിചാരി കേശവ ഗൗഡ. പൊലീസ് ആണ് ഇവിടെ മൃതദേഹം മറവ് ചെയ്തത്. അവർ ഇത് പഞ്ചായത്ത് ഭൂമി ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. പണ്ട് മുതൽ ഉണ്ടായ രീതി തുടർന്നതാകാമെന്നും മറുപടി. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ കള്ളം. ഇയാൾക്ക് പിന്നിൽ ഒരുസംഘം ഉണ്ട്

ക്ഷേത്രത്തിന്റെ പവിത്രത തകർക്കൽ ലക്ഷ്യം. ഒരു നായ ചത്താൽ പോലും പഞ്ചായത്ത് അറിയും.ഒരാൾക്ക് എങ്ങനെ ഇത്രയും മൃതദേഹം കുഴിച്ചിടനാകും എന്നും ഗൗഡ ചോദിച്ചു.

Advertisement