ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ,ദുർഗിൽ മതപരിവർത്തനം ഗുരുതര വിഷയമെന്ന് എം പി

Advertisement

ബിലാസ്പൂര്‍. ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസം ആയി. സംസ്ഥാന സര്ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത്. എതിർക്കില്ല എന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞിരുന്നു. കേസിൻ്റെ മെറിറ്റിലേക്ക് കോടതി കടന്നാൽ ജാമ്യം ലഭിക്കും എന്ന് തന്നെ ആണ് സഭാ നേതൃത്വത്തിൻ്റെ പ്രതീക്ഷ.

അതേസമയം കന്യാസ്ത്രീ കളുടെ അറസ്റ്റ് .ദുർഗിൽ മതപരിവർത്തനം ഗുരുതര വിഷയമെന്ന് ദുർഗ് എം പി വിജയ് ബഗേൽ പറയുന്നു. വിഷയത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഇല്ല.

ഒരു പെൺ കുട്ടി പേടിച്ചു കരയുന്നത് കണ്ടാണ് നാട്ടുകാർ ഇടപെട്ടത്.ഭയം ഉണ്ട് വീട്ടിലേക്ക് മടങ്ങി പോകണം എന്ന് കുട്ടി പറഞ്ഞു.എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് ബന്ധുക്കൾക്ക് അറിയില്ലായിരുന്നു.കന്യസ്ത്രീകൾ അവിടെ എന്തിനു വന്നു എന്നതാണ് ചോദ്യം.ദുരിഹതയുള്ളതിനാണ് കേസ് എടുത്തത്.

പെൺകുട്ടികളെ നിർബന്ധിച്ചു കൊണ്ടുപോകുകയായിരുന്നു.എൻ ഐ എ അന്വേഷണം നടക്കുമ്പോൾ എല്ലാം വ്യക്തമാകും.നിരപരാധികളാണോ എന്ന് കോടതി തീരുമാനിക്കട്ടെ.ക്രിസ്ത്യൻ മത ത്തെ താൻ ബഹുമാനിക്കുന്നു, എന്നാൽ മത പരിവർത്തനം തടയും.മതപരിവർത്തനം ഉണ്ടാകുമ്പോൾ വേദനിക്കും.എല്ലാവരും സ്വന്തം മതത്തെ ബഹുമാനിക്കുന്നത് പോലെ മറ്റു മതങ്ങളെയും ബഹുമാനിക്കണം.മത പരിവർത്തനം നടത്തുന്നവരെ എതിർക്കുന്നത് തുടരും

Advertisement