കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി

Advertisement

ഛത്തീസ്ഗഢ്: നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്.

കന്യാസ്ത്രീകള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് നാരായണ്‍പൂരില്‍ നിന്നുള്ള 21കാരി ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. ബജറംഗള്‍ നേതാവ് ജ്യോതി ശര്‍മ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബജറംഗള്‍ പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചാണ് പോലീസ് എഫ്‌ഐആര്‍ എഴുതിയതെന്നും പെണ്‍കുട്ടി പറയുന്നു.

അതേസമയം കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ  ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും.
ഛത്തീസ്ഗഡ് മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് കന്യാസ്ത്രീകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരാകും

എന്‍ ഐ എ ആക്‌ട് കൂടി ഉള്‍പ്പെടുത്തിയതു മൂലം കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാതെ ഇരിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരം ഇല്ലെന്നായിരുന്നു സെഷന്‍സ് കോടതി അറിയിച്ചത്.എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

Advertisement