ഒരു വശത്ത് യാത്രക്കാരുടെ നീണ്ടനിര… ടിക്കറ്റ് നല്‍കാതെ ഫോണില്‍ സംസാരിച്ചിരുന്ന റെയിൽവേ ജീവനക്കാരന് സസ്‌പെന്‍ഷന്‍

Advertisement

ബെംഗളൂരു: റെയിൽവേയുടെ ടിക്കറ്റ് കൗണ്ടറില്‍ യാത്രക്കാരുടെ നീണ്ടവരിയുണ്ടായിട്ടും ടിക്കറ്റ് നല്‍കാതെ ഫോണില്‍സംസാരിച്ചിരുന്ന ജീവനക്കാരന് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ഗുണ്ടകല്‍ റെയില്‍വേ ഡിവിഷന് കീഴിലെ യാഗിര്‍ സ്റ്റേഷനിലെ ജീവനക്കാരനായ സി. മഹേഷിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
യാത്രക്കാര്‍ ടിക്കറ്റിനായി വരിനില്‍ക്കുമ്പോള്‍ ടിക്കറ്റ് നല്‍കാതെ ഇയാള്‍ ഫോണില്‍ സംസാരിച്ചിരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞദിവസങ്ങളിലാണ് ജീവനക്കാരന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒട്ടേറെയാത്രക്കാര്‍ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ കാത്തുനില്‍ക്കെ ഇവരെ ഗൗനിക്കാതെ ജീവനക്കാരന്‍ അരമണിക്കൂറോളം ഫോണില്‍ സംസാരിക്കുകയായിരുന്നു.

Advertisement