ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ രണ്ടാം ദിവസത്തെ മണ്ണ് മാറ്റിയുള്ള പരിശോധനയിലും ഒന്നും കണ്ടെത്താൻ ആയില്ല. 5 സ്പോട്ടുകൾ പരിശോധിച്ചെന്നും ഒന്നും കണ്ടെത്തിയില്ലെന്നും ഡി ഐ ജി എം എൻ അനുചേത് വ്യക്തമാക്കി. അന്വേഷണം പ്രാഥമികഘട്ടത്തിൽ മാത്രമാണെന്ന് ഡിജിപി പ്രണബ് മൊഹൻതി പറഞ്ഞു. നാളെയും കുഴിച്ചുള്ള പരിശോധന നടത്തും.
ആകെ 4 സ്പോട്ടുകളിൽ ആണ് ഇന്ന് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിട്ടതായി ശുചീകരണ തൊഴിലാളി മൊഴി നൽകിയ വനമേഖലയിൽ ആയിരുന്നു എല്ലാ സ്പോട്ടുകളും.പൂർണമായും തൊഴിലാളികളെ ഉപയോഗിച്ച് കുഴിച്ചായിരുന്നു ഇന്നത്തെ പരിശോധന. മണ്ണ് മാന്തി യന്ത്രം വനത്തിന് ഉള്ളിലേക്ക് കൊണ്ട് പോകാൻ ആകാത്തത് തിരിച്ചടിയായി. ഒന്നും കണ്ടെത്താൻ ആയില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും പരിശോധന സ്ഥലം സന്ദർശിച്ച ഡിജിപി പ്രണബ് മൊഹന്തി.
ഡി ഐ ജി എം എൻ അനുചേതും ഇത് ആവർത്തിച്ചു. ഇനിയുള്ള 8 സ്പോട്ടുകളിൽ ചിലത് റോഡിനോട് ചേർന്ന സ്ഥലത്താണ്. ശുചീകരണ തൊഴിലാളി കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ചില പോയിന്റുകളും ഇതിലുണ്ട്




































