ന്യൂഡെല്‍ഹി. ഓപ്പറേഷൻ സിന്ധൂറിൽ പാർലമെന്റിൽ കൊമ്പ് കോർത്തു പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. അമേരിക്കൻ പ്രസിഡന്റ് നുണയനെന്നു പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് രാഹുൽ ഗാന്ധി.വെടിനിർത്തലിനായി ഒരു ലോക നേതാവും ഇടപെട്ടിട്ടില്ലെന്ന് മോദി.ഓപ്പറേഷൻ സിന്ധൂറിലൂടെ തനി വിറപ്പിച്ചുവെന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് വേണ്ടി രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്ന് വിമർശനം.ശശി തരൂരിന് അവസരം നൽക്കാത്തതിൽ പ്രധാനമന്ത്രി കോൺഗ്രസിനെ പരിഹസിച്ചു
ഈ സമ്മേളനം ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷമെന്ന് പറഞ്ഞ് തുടങ്ങിയ 100 മിനിറ്റ് ദൈഘ്യമുള്ള പ്രസംഗത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനെയും കോൺഗ്രസിനെയും രൂക്ഷമായി ആക്രമിച്ചു.22 മിനിറ്റിൽ ഏപ്രിൽ 22 ലെ ആക്രമണത്തിന് ഇന്ത്യ മറുപടി നൽകി.
പാകിസ്ഥാനെ വിറപ്പിച്ചു. ആണവ ഭീഷണി പൊള്ളയെ ന്ന് തെളിയിച്ചു.പ്രഹരം താങ്ങാൻ ആകാതെ,വെടി നിർത്തലിനു പാകിസ്ഥാൻ അപേക്ഷിച്ചു.ഒരു ലോകനേതാവും ഇടപെട്ടിട്ടില്ലെന്നും പ്രധാന മാന്ത്രി.
ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങൾ ഉന്നയിച്ച കോൺഗ്രസ്സിനെ മോദി കടന്ന് ആക്രമിച്ചു. സർക്കാറിനേക്കാൾ കോൺഗ്രസിന് വിശ്വാസം പാക്കിസ്ഥാനെ എന്ന് പ്രധാന മന്ത്രി.
ചർച്ചയിൽ,പ്രധാനമന്ത്രിക്ക് ഇച്ഛാശക്തിയില്ലെന്നും, സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയില്ലെന്നും വിമർശിച്ച രാഹുൽഗാന്ധി, ഡൊണാൾഡ് ട്രമ്പ് നുണയനെന്ന് പറയാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.
സർവ്വകക്ഷി സംഘത്തിൽ ഉൾപ്പെട്ട ശശി തരൂരിനും മനീഷ് തിവാരിക്കും അവസരം നൽകാത്തതിൽ പ്രധാനമന്ത്രി കോൺഗ്രസിന് പരോക്ഷമായി വിമർശിച്ചു.
രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ചുള്ള ചർച്ച തുടരുകയാണ്






































